ഓ എൻെറ ഈശോയെ, അങ്ങ് എന്നിൽ എഴുന്നള്ളി വന്നതിനാൽ എൻെറ ഹൃദയം സന്തോഷം കൊണ്ട് നിറഞ്ഞിരിക്കുന്നു. അങ്ങു എന്നും എൻെറ ഉള്ളിൽ വസിക്കണമെ. ഇനി ഒരിക്കലും അങ്ങ് എന്നിൽനിന്ന് അകന്നുപോകരുതേ.

ഈശോയെ എൻെറ മാതാപിതാക്കളെയും സഹോദരങ്ങളെയും നിൻെറ തൃക്കരങ്ങളിൽ ഞാൻ സമർപ്പിക്കുന്നു. അവരെ അങ്ങ് അനുഗ്രഹിക്കണമേ. എൻെറ അധ്യാപകർക്കും കൂട്ടുകാർക്കും അയൽകൂട്ടുകാർക്കും ധാരാളം നന്മകൾ നൽകണമേ. ഇനി ഒരു നാളും പാപം ചെയ്യുവാൻ എനിക്ക് ഇടവരുത്തരുതേ. അങ്ങേയ്ക്കി ഇഷ്ടമുള്ള നല്ല കുഞ്ഞായി വളരുവാൻ എന്നെ അനുഗ്രഹിക്കണമേ. ഈ ലോകത്തിൻെറ കറ പുരളാതെ എന്നെ കാത്തുകൊള്ളണമെ. പൂവുപോലെ നിർമ്മലമായ ഒരു ഹൃദയം എനിക്ക് തരണമെ. യേശുവിനെ വളർത്തിയ പരിശുദ്ധ അമ്മേ അമ്മയുടെ മകന് പ്രിയപ്പെട്ട മകനായി / മകളായി ജീവിക്കുവാൻ എനിക്കുവേണ്ടി മാധ്യസ്ഥം അപേക്ഷിക്കണമെ. ഈശോയുടെ വളർത്തു പിതാവായ വിശുദ്ധ യൗസേപ്പേ, എന്നെ കാത്തുകൊള്ളണമേ. സ്വർഗ്ഗത്തിലെ സകല വിശുദ്ധരെ, എൻെറ കാവൽ മാലാഖയെ എനിക്ക് കാവൽ നൽകണമെ. ആമ്മേൻ